challange
challange
challange

ഒന്നിലധികം കുത്തിവെപ്പുകൾ എടുക്കുകയെന്ന് പറഞ്ഞാൽ, ശിശുവിന്റെ കരച്ചിലും അസ്വസ്ഥതയും പല വട്ടം കാണേണ്ടി വരുമെന്നാണ് അത് അർത്ഥമാക്കുന്നതെന്നതിനാൽ, ഇന്നത്തെ അമ്മമാർക്ക് കോമ്പിനേഷൻ വാക്സിനേഷൻ (സംയോജിത പ്രതിരോധ കുത്തിവെപ്പ്) തിരഞ്ഞെടുക്കാനും അതിലൂടെ അമ്മമാരുടെ 'വേദന' കുറയ്ക്കാനും കഴിയും. എന്തിനധികം, കോമ്പിനേഷൻ വാക്സിനേഷൻ നിരവധി ഓപ്ഷനുകളിൽ ലഭ്യമാണ്. അതായത്, വെറും ഒറ്റ കുത്തിവെപ്പിലൂടെ ചുവടെ സൂചിപ്പിച്ച 3 മുതൽ 6 വരെ രോഗങ്ങൾക്കെതിരേയുളള സംരക്ഷണം നേടാമെന്ന് അർത്ഥം.

കോമ്പിനേഷൻ വാക്സിനേഷനെക്കുറിച്ച് (സംയോജിത പ്രതിരോധ കുത്തിവെപ്പ്) ഓരോ അമ്മയും അറിയേണ്ടത്?

എന്താണ് കോമ്പിനേഷൻ വാക്സിനേഷൻ (സംയോജിത പ്രതിരോധ കുത്തിവെപ്പ്)?
കോമ്പിനേഷൻ വാക്സിനേഷന്റെ (സംയോജിത പ്രതിരോധ കുത്തിവെപ്പ്) പ്രയോജനങ്ങൾ എന്തൊക്കെയാണ്?
എന്റെ കുട്ടിക്ക് എപ്പോഴാണ് കോമ്പിനേഷൻ വാക്സിനേഷൻ ലഭിക്കേണ്ടത്?
ചുവടെ സൂചിപ്പിച്ച 6 രോഗങ്ങൾക്കുളള വിവിധ തരം കോമ്പിനേഷൻ വാക്സിനേഷൻ (സംയോജിത പ്രതിരോധ കുത്തിവെപ്പ്) എന്തൊക്കെയാണ്?
ഓരോ വാക്സിനും വേറെ വേറേയായി സ്വീകരിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ, കോമ്പിനേഷൻ വാക്സിനേഷന് (സംയോജിത പ്രതിരോധ കുത്തിവെപ്പ്) എന്തെങ്കിലും അധിക പാർശ്വഫലങ്ങൾ ഉണ്ടോ?

നവജാതശിശുക്കൾക്ക് അപകടസാദ്ധ്യതയുണ്ടാക്കിയേക്കാവുന്ന 6 രോഗങ്ങൾ

പോളിയോ: തളർവാതത്തിനും അംഗവൈകല്യത്തിനും ഇടയാക്കും.
ഹെപ്പറ്റൈറ്റിസ് ബി: കരളിനെ ബാധിക്കുന്ന വൈറൽ അണുബാധ
ഡിഫ്തീരിയ: ശ്വാസനാളിയിൽ തടസ്സമുണ്ടാക്കാൻ കഴിയുന്ന തൊണ്ടയിലെ ഗുരുതരമായ അണുബാധ
ടെറ്റനസ്:മരണത്തിലേക്ക് നയിക്കുന്ന, പേശിയുടെ കോച്ചിപ്പിടുത്തത്തിന് കാരണമാകും
പെർട്ടുസിസ്: ശിശുക്കളിൽ മാരകമാകാവുന്ന ശ്വാസകോശ രോഗം
എച്ച്ഐബി *: ന്യുമോണിയ അല്ലെങ്കിൽ മസ്തിഷ്ക ജ്വരം പോലെ ലഘുവായതു മുതല്‍ ഗുരുതരമായ അണുബാധകൾക്ക് വരെ കാരണമാകാം

ശ്രദ്ധിക്കുക: കൂടുതൽ വായിച്ചു മനസ്സിലാക്കുന്നതിനായി ഓരോ രോഗനാമത്തിലും ക്ലിക്ക് ചെയ്യുക

ഡിഫ്തീരിയ

എന്താണ് ഡിഫ്തീരിയ; എന്റെ കുഞ്ഞിന് ഇത് വരുന്നതെങ്ങനെയാണ്?
മൂക്കിന്റെയും തൊണ്ടയുടെയും ശ്ലേഷ്മ സ്തരത്തെ സാധാരണയായി ബാധിക്കുന്ന ബാക്ടീരിയ കാരണമായ ഒരു ഗുരുതര അണുബാധയാണ് ഡിഫ്തീരിയ. ഡിഫ്തീരിയ സാധാരണയായി ഇനിപ്പറയുന്ന വിധത്തിലാണ് വ്യാപിക്കുന്നത്:

 ഒരു രോഗബാധിതൻ ചുമയ്ക്കുമ്പോൾ അല്ലെങ്കിൽ തുമ്മുമ്പോൾ ശ്വാസകോശത്തിൽ നിന്നുള്ള ചെറു ജലതുള്ളികൾ.

 മലിനമായ വ്യക്തിഗത അല്ലെങ്കിൽ ഗാർഹികോപകരണങ്ങൾ -ഡിഫ്തീരിയ ഉണ്ടാക്കുന്ന ബാക്ടീരിയകളുളള, ഒരു കളിപ്പാട്ടം പോലെയുള്ള ഒരു വസ്തുവുമായി സമ്പർക്കത്തിൽ വരുന്നതിലൂടെയും ഒരു കുട്ടിക്ക് ഡിഫ്തീരിയ വരാം.

എന്റെ കുഞ്ഞിന് ഡിഫ്തീരിയ വന്നാൽ എന്ത് സംഭവിക്കും?
ശക്തിഹീനത, തൊണ്ടവേദന, പനി, കഴുത്തിൽ വീർത്ത ഗ്രന്ഥികൾ എന്നിവ ഡിഫ്തീരിയ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ശ്വസിക്കുന്നതിനോ വിഴുങ്ങുന്നതിനോ വിഷമത സൃഷ്ടിക്കുന്ന വിധത്തിൽ തൊണ്ടയിൽ കനത്ത ഒരു ആവരണം രൂപപ്പെടാം. ഇത് ശ്വസന നാളിയിൽ തടസ്സമുണ്ടാക്കൽ, ഹൃദയ തകരാർ, നാഡി ക്ഷതം, ശ്വാസകോശ അണുബാധ, തളർവാതം തുടങ്ങിയ സങ്കീർണതകളിലേയ്ക്ക് ഇത് നയിച്ചേക്കാവുന്നതാണ്.

എന്റെ കുഞ്ഞിനെ ഡിഫ്തീരിയയിൽ നിന്ന് എനിക്ക് എങ്ങനെ സംരക്ഷിക്കാനാകും?

ഒരു വാക്സിൻ ഉപയോഗിച്ച് ഡിഫ്തീരിയ തടയാൻ കഴിയും. സാധാരണയായി ടെറ്റനസ്, വൂപ്പിംഗ് കഫ് (പെർട്ടുസിസ്) എന്നിവയ്ക്കുള്ള വാക്സിനുകളുമായി ഡിഫ്തീരിയ വാക്സിൻ സംയോജിപ്പിച്ചിരിക്കുന്നു. മറ്റ് ആന്റിജെനുകളുമായി സംയോജിപ്പിച്ച് നൽകപ്പെടുന്ന ഡിഫ്തീരിയ വാക്സിൻ, ഡോക്ടർമാർ ശൈശവ കാലത്ത് ശുപാർശ ചെയ്യുന്ന കുട്ടിക്കാലത്തെ രോഗപ്രതിരോധ മരുന്നുകളിൽ ഒന്നാണ്.

രോഗിയായ ഏതെങ്കിലുമൊരു വ്യക്തിയിൽ നിന്നും കുഞ്ഞിനെ അകറ്റി നിർത്തുന്നത് ഉൾപ്പെടെ, അണുബാധയിൽ നിന്നുളള എല്ലാ ശുചിത്വപരമായ മുൻകരുതലുകളും ഒരാൾ ഉറപ്പു വരുത്തേണ്ടതാണ്.

തിരിച്ചു പോകുക

പെർട്ടുസിസ്

എന്താണ് പെർട്ടുസിസ്? എന്റെ കുഞ്ഞിന് ഇത് വരുന്നതെങ്ങനെയാണ്??

പെർട്ടുസിസ് (വൂപ്പിംഗ് കഫ് എന്നും അറിയപ്പെടുന്നു) ഉയർന്ന സാംക്രമിക ശക്തിയുളള ശ്വാസകോശ സംബന്ധമായ ഒരു അണുബാധയാണ്. ഇത് വളരെ ഗുരുതരമായിത്തീരാവുന്ന ഒരു രോഗമാണ്, പ്രത്യേകിച്ചും നവജാത ശിശുക്കൾക്കും പ്രായം കുറഞ്ഞ കുഞ്ഞുങ്ങൾക്കും.

അണുബാധയുണ്ടാക്കുന്ന ജലകണങ്ങളിലൂടെയാണ് പെർട്ടുസിസ് വായുവിലൂടെ വ്യാപിക്കുന്നത്. അതിനാൽ ഇത് ചുമ, തുമ്മൽ അല്ലെങ്കിൽ രോഗമുള്ള ഒരു വ്യക്തിയുമായി അടുത്തിടപഴകുന്നത് വഴിയായി മറ്റ് ആളുകളിലേക്ക് എളുപ്പത്തിൽ പകരുന്നു. നവജാതശിശുക്കൾക്ക് പെർട്ടുസിസ് അണുബാധ ഉണ്ടാകുന്നതിനുളള പ്രധാന ഉറവിടം അമ്മമാരാണ്.

എന്റെ കുഞ്ഞിന് പെർട്ടുസിസ് ബാധിച്ചാൽ എന്ത് സംഭവിക്കും?

നവജാത ശിശുക്കളിലും 2 മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളിലും പെർട്ടുസിസ് ഗുരുതരവും ചിലപ്പോൾ മാരകവുമായ സങ്കീർണതകൾ ഉണ്ടാക്കാം. ശിശുക്കൾക്കും ചെറിയ പ്രായത്തിലുളള കുഞ്ഞുങ്ങളിലും ഇത് ശാരീരികാസ്വാസ്ഥ്യം സൃഷ്ടിക്കുകയും ശ്വസിക്കുന്നതിന് വൈഷമ്യമുണ്ടാകുന്നത് മൂലം ശരീരം നീലനിറമായിത്തീർന്നേക്കാവുന്നതുമാണ്.

എന്റെ നവജാതശിശുവിന് പെർട്ടുസിസിൽ നിന്ന് സംരക്ഷണം നൽകുന്നതിനുള്ള വഴികൾ എന്തൊക്കെയാണ്?

കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പ് നൽകിക്കൊണ്ട് പെർട്ടുസിസ് തടയാം. ചെറിയ പ്രായത്തിലുളള കുഞ്ഞുങ്ങളിൽ പെർട്ടുസിസ് തടയുന്നതിനുള്ള മറ്റ് സമീപനങ്ങളിൽ അമ്മമാർക്കും കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധത്തിലുളളവർക്കും പ്രതിരോധ കുത്തിവെപ്പ് നൽകുന്നത് ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി ഡോക്റെ ബന്ധപ്പെടുക.

തിരിച്ചു പോകുക

ടെറ്റനസ്

എന്താണ് ടെറ്റനസ്, എന്റെ കുഞ്ഞിന് ഇത് വരുന്നതെങ്ങനെയാണ്?

ക്ലോസ്ട്രിഡിയം ടെറ്റനി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന കടുത്തതും മിക്കപ്പോഴും മാരകമായിത്തീരുന്നതുമായ ഒരു രോഗമാണ് ടെറ്റനസ്. അസ്ഥിവ്യൂഹ പേശികളുടെ പൊതുവായ മുറുക്കവും കോച്ചിപ്പിടുത്തവും ഇതിന്റെ സവിശേഷതയാണ്.

പേശികളുടെ മുറുക്കം ബാധിക്കുന്ന ഭാഗങ്ങളിൽ സാധാരണയായി താടിയെല്ലും (താടിയെല്ല് ചലിപ്പിക്കാൻ കഴിയാതെ വരൽ) കഴുത്തും കൂടി ഉൾപ്പെടുന്നു. തുടർന്ന് ശരീരം മുഴുവൻ ഇത് വ്യാപിച്ചേക്കാം.

ബാക്ടീരിയയുടെ സ്പോർസ് സാധാരണയായി മണ്ണ്, പൊടി, വളം എന്നിവയിൽ കാണപ്പെടുകയും ചർമ്മത്തിലുണ്ടാകുന്ന പൊട്ടലുകളിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു - സാധാരണയായി മലിനമായ വസ്തുക്കൾ മൂലമുണ്ടാകുന്ന മുറിവുകൾ അല്ലെങ്കിൽ ശരീരത്തിലുണ്ടാകുന്ന തുളകൾ വഴിയായി.

എന്റെ കുഞ്ഞിന് ടെറ്റനസ് ബാധയുണ്ടാകുന്നുവെങ്കിൽ എന്താണ് സംഭവിക്കുക?

നവജാതശിശുവിനെ ടെറ്റനസ് ബാധിക്കുന്നുവെങ്കിൽ, അതിന്റെ ലക്ഷണങ്ങളിൽ പേശികളുടെ കോച്ചിപ്പിടുത്തം ഉൾപ്പെടുന്നു. ഇതിനെത്തുടർന്ന്, നവജാതശിശുവിന് മുലക്കണ്ണ് ചപ്പി കുടിക്കുന്നതിനോ മുലകുടിക്കുന്നതിനോ കഴിയാതെ വരികയും ശിശു അമിതമായി കരയുകയും ചെയ്യുന്നു.

പ്രായമായ കുട്ടികളിലും മുതിർന്നവരിലും, ഇത് താടിയെല്ലിലെ പേശികളുടെ വലിച്ചിലിനും വേദനാപൂർണ്ണമായ നിലയിൽ പേശികൾ മുറുകുന്നതിനും ചുഴലിയുണ്ടാകുന്നതിലേക്കും നയിച്ചേക്കാം. കൂടുതലായി, ഇത് എല്ലുകളിലെ ഒടിവ്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, സ്വരനാളി പാളിയുടെ കോച്ചിപ്പിടുത്തം എന്നീ സങ്കീർണ്ണതകളിലേക്കും നയിച്ചേക്കാം.

എന്റെ നവജാതശിശുവിന് ടെറ്റനസിൽ നിന്ന് സംരക്ഷണം നൽകാനുളള വഴികൾ എന്തൊക്കെയാണ്?

ടെറ്റനസ് അണുബാധ തടയാൻ പ്രതിരോധ കുത്തിവെപ്പും മുറിവുണ്ടെങ്കിൽ അതിന് ശ്രദ്ധയോടെയുളള പരിചരണം നൽകാന്നതും സിഡിസി ശുപാർശ ചെയ്യുന്നു. ടെറ്റനസ് വാക്സിനുകൾ കൊണ്ടുളള സംരക്ഷണം ഇല്ലാത്ത ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുന്ന ഒരു സാഹചര്യത്തിൽ ടെറ്റനസ് തടയാൻ സഹായിക്കുന്നതിനായി ഡോക്ടർമാർക്ക് ഒരു മരുന്ന് ഉപയോഗിക്കാവുന്നതാണ്.

തിരിച്ചു പോകുക

പോളിയോ

എന്താണ് പോളിയോ, എന്റെ കുഞ്ഞിന് ഇത് വരുന്നതെങ്ങനെയാണ്?

പോളിയോ ഒരു വൈറസ് മൂലമുണ്ടാകുന്ന ഉയർന്ന സംക്രമണ ശേഷിയുളള ഒരു രോഗമാണ്. ഇത് നാഡീവ്യവസ്ഥയെ ബാധിക്കുന്നതും തളർവാതം, ശ്വസിക്കാൻ വിഷമത തുടങ്ങിയവയ്ക്ക് കാരണമാകുന്നതും ചിലപ്പോൾ മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്നതുമായ ഒരു രോഗമാണ്. പോളിയോ പ്രധാനമായും 5 വയസ്സിന് താഴെയുള്ള കുട്ടികളെ ബാധിക്കുന്നു. മാത്രമല്ല ഇത് വളരെ പെട്ടെന്ന് സംക്രമിക്കുന്നതുമാണ്.

ഇത് വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത് പ്രധാനമായും ഫെക്കോ-ഓറൽ റൂട്ട് (മലത്തിൽ നിന്ന് വായ വഴിയായി) അല്ലെങ്കിൽ പൊതുവായ ഒരു വാഹക വസ്തു വഴിയോ ആണ് (ഉദാഹരണത്തിന്, മലിനമായ വെള്ളം അല്ലെങ്കിൽ ഭക്ഷണം). ഇതിനു പുറമേ, മലിനമാക്കപ്പെട്ട കളിപ്പാട്ടങ്ങൾ പോലുള്ള വസ്തുക്കൾ നിങ്ങളുടെ കുട്ടി വായിൽ വച്ചാൽ അവയിലൂടെയും രോഗം പകരാവുന്നതാണ്.

എന്റെ കുഞ്ഞിന് പോളിയോ വന്നാൽ എന്ത് സംഭവിക്കും?

സിഡിസി-യുടെ അഭിപ്രായത്തിൽ, പോളിയോവൈറസ് അണുബാധയുള്ള 4 പേരിൽ 1 വ ്യക്തിക്ക് തൊണ്ടവേദന, പനി, ക്ഷീണം, ഓക്കാനം, തലവേദന, വയറുവേദന എന്നിവ ഉൾപ്പെട്ടേക്കാവുന്ന പകർച്ചപ്പനിയുടേത് പോലെയുള്ള ലക്ഷണങ്ങൾ ഉണ്ടാകും. ഒരു വിഭാഗം രോഗികൾക്ക് തലച്ചോറും സുഷുമ്നാ നാഡിയും ഉൾപ്പെടുന്ന ലക്ഷണങ്ങൾ രൂപപ്പെട്ടേക്കാം. പോളിയോയുമായി ബന്ധപ്പെട്ട ഏറ്റവും തീവ്രമായ രോഗലക്ഷണമാണ് തളർവാതം. ഇത് സ്ഥിരമായ അംഗവൈകല്യത്തിലേയ്ക്കും മരണത്തിലേയ്ക്കും നയിക്കാം.

എന്റെ നവജാതശിശുവിനെ പോളിയോ ബാധിക്കുന്നതിൽ നിന്ന് സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണ്?

പോളിയോ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം പ്രതിരോധ കുത്തിവെപ്പാണ്. പോളിയോയ്ക്കെതിരായ പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക.

തിരിച്ചു പോകുക

ഹീമോഫിലസ് ഇൻഫ്ലുവൻസ
ടൈപ്പ് ബി (എച്ച്ഐബി)

എന്താണ് ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി? എന്റെ കുഞ്ഞിന് ഇത് എങ്ങനെ ഉണ്ടാകാം?

എച്ച്. ഇൻഫ്ലുവൻസ എന്ന ബാക്ടീരിയ മൂലമാണ് ഹീമോഫിലസ് ഇൻഫ്ളുവൻസ രോഗം ഉണ്ടാകുന്നത്.

പേര് ഇങ്ങനെയാണെങ്കിൽക്കൂടിയും, എച്ച്. ഇൻഫ്ലുവൻസ എന്ന ബാക്ടീരിയ ഇൻഫ്ലുവൻസ (പകർച്ചപ്പനി) ഉണ്ടാക്കുന്നില്ല. 5 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഏറെക്കുറെ പ്രത്യേകമായി, ചെവിയിൽ നേരിയ വിധത്തിലുളള അണുബാധകൾ മുതൽ രൂക്ഷമായ ന്യുമോണിയ, മെനിഞ്ചൈറ്റിസ്, ശരീരത്തിനുളളിൽ സാധാരണമായി അണുബാധയുണ്ടാകാത്ത ഭാഗങ്ങളെക്കൂടി ആക്രമിക്കുന്ന രോഗങ്ങൾ (ഇൻവേസീവ് രോഗങ്ങൾ) വരെ ഉണ്ടാക്കുന്ന ഒരു ബാക്ടീരിയയാണ് ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി (എച്ച്ഐബി).

മറ്റുള്ളവരുമായി അടുത്ത ബന്ധം പുലർത്തുമ്പോൾ ചുമ അല്ലെങ്കിൽ തുമ്മൽ വഴി ആളുകൾക്ക് എച്ച്. ഇൻഫ്ലുവൻസ (എച്ച്ഐബി ഉൾപ്പടെ) വ്യാപിപ്പിക്കുന്നതിന് കഴിയും. അസുഖം ഉണ്ടെന്ന് പുറമേ നിന്ന് മനസ്സിലാക്കാൻ കഴിയാത്ത ആളുകൾക്ക് പോലും മൂക്കിലും തൊണ്ടയിലും ഈ ബാക്ടീരിയ ഉണ്ടാകുകയും അവരിൽ നിന്ന് ബാക്ടീരിയ മറ്റുളളവരിലേക്ക് സംക്രമിക്കുകയും ചെയ്തേക്കാം.

എന്റെ കുഞ്ഞിനെ എച്ച്ഐബി ബാധിക്കുന്നുവെങ്കിൽ എന്താണ് സംഭവിക്കുക?

ന്യുമോണിയ, രക്തപ്രവാഹ അണുബാധ, മെനിഞ്ചൈറ്റിസ് എന്നിവയാണ് എച്ച്ഐബി മൂലമുണ്ടാകുന്ന ഏറ്റവും സാധാരണമായ ഇൻവേസീവ് രോഗങ്ങൾ. തലച്ചോറിന്റെയും സുഷുമ്നാ നാഡിയുടെയും ആവരണത്തിനുണ്ടാകുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്. തുടക്കത്തിൽ ഉയർന്ന അളവിലുളള പനി, തലവേദന, ഭക്ഷണ-പാനീയങ്ങൾ ശരിക്ക് കഴിക്കാതിരിക്കുക എന്നിവയാണ് ലക്ഷണങ്ങൾ.

സിഡിസി അനുസരിച്ച്, എച്ച്ഐബി ഇൻവേസീവ് രോഗമുള്ള മിക്ക കുട്ടികൾക്കും ആശുപത്രിയിലെ ശുശ്രൂഷ ആവശ്യമാണ്. എച്ച്ഐബി മെനിഞ്ചൈറ്റിസ് ബാധിച്ചിട്ടുളള 20 കുട്ടികളിൽ ഒരാൾ ചികിൽസ ലഭിക്കുന്നുവെങ്കിൽപ്പോലും മരണമടയുന്നു. എച്ച്ഐബി മെനിഞ്ചൈറ്റിസിനെ അതിജീവിക്കുന്ന 5 കുട്ടികളിൽ ഒരാൾക്ക് തലച്ചോറിന് ക്ഷതം സംഭവിക്കുകയോ ബധിരത ഉണ്ടാകുകയോ ചെയ്യാം.

എന്റെ നവജാതശിശുവിന് പോളിയോയിൽ നിന്ന് സംരക്ഷണം നൽകുന്നതിനുള്ള വഴികൾ എന്തൊക്കെയാണ്?

ഗുരുതരമായ എച്ച്ഐബി രോഗങ്ങളിൽ ഭൂരിഭാഗവും തടയുന്നതിന് ശേഷിയുള്ള ഒരേയൊരു പൊതുജനാരോഗ്യ ഉപാധിയായി ഡബ്ല്യുഎച്ച്ഒ ശുപാർശ ചെയ്യുന്നത് പ്രതിരോധ കുത്തിവെപ്പാണ്. ശൈശവത്തിന്റെ തുടക്കത്തിൽ തന്നെ എച്ച്ഐബി വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണക്കാക്കപ്പെടുന്നു.

തിരിച്ചു പോകുക

ഹെപ്പറ്റൈറ്റിസ് ബി

എന്താണ് ഹെപ്പറ്റൈറ്റിസ് ബി? എന്റെ കുഞ്ഞിന് അത് എങ്ങനെ ഉണ്ടാകാം?

രക്തത്തിലൂടെയും ശരീര ദ്രവങ്ങളിലൂടെയും പടരുന്ന, വൈറസ് മൂലമുണ്ടാകുന്ന, കരളിന്റെ ഒരു അണുബാധയാണ് ഹെപ്പറ്റൈറ്റിസ് ബി. ഹെപ്പറ്റൈറ്റിസ് ബി നേരിയ ഒരു ഹ്രസ്വകാല രോഗം മുതൽ കുട്ടികളിൽ ഗുരുതരമായതും ആജീവനാന്തം നീണ്ടു നിൽക്കുന്നതുമായ ഒരു രോഗം വരെയായിത്തീരാം. ഇത് പലപ്പോഴും വർഷങ്ങളോളം നിലനിൽക്കുകയും കാലക്രമേണ കരളിന് ഗുരുതരമായ നാശമുണ്ടാക്കുകയും ചെയ്തേക്കാവുന്നതാണ്.

രോഗം ബാധിച്ച അമ്മയിൽ നിന്ന് ജനനസമയത്ത് കുഞ്ഞിലേക്ക് ഈ അണുബാധ പപകരാം. ഹെപ്പറ്റൈറ്റിസ് ബി വൈറസ് അടങ്ങിയ രക്തം, ശുക്ലം അല്ലെങ്കിൽ മറ്റ് ശരീര ദ്രവങ്ങൾ, ഈ അണുബാധയില്ലാത്ത ഒരു വ്യക്തിയുടെ ശരീരത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസ് സംക്രമിക്കുന്നത്.

എന്റെ കുഞ്ഞിന് ഹെപ്പറ്റൈറ്റിസ് ബി വന്നാൽ എന്താണുണ്ടാകുക?

സിഡിസിയുടെ അഭിപ്രായത്തിൽ, 5 വയസ്സും അതിൽ കൂടുതലുമുള്ള ആളുകളിൽ 30%-50% പേർക്ക് അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ബി-യിൽ നിന്നുളള അണുബാധയുടെ രോഗലക്ഷണങ്ങളുണ്ട്. 5 വയസ്സിന് താഴെയുള്ള മിക്ക കുട്ടികളിലും രോഗപ്രതിരോധ ശേഷിക്ക് തകരാറുളള, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമുള്ള ആളുകൾക്ക് സാധാരണയായി രോഗലക്ഷണങ്ങൾ കാണാറില്ല.

ക്ഷീണം, പനി, വിശപ്പ് കുറയൽ, ഓക്കാനം, ചർമ്മത്തിന്റെയോ കണ്ണുകളുടെയോ മഞ്ഞ നിറം, വയറുവേദന, ഇരുണ്ട മൂത്രം എന്നിവ ഹെപ്പറ്റൈറ്റിസ് ബി-യുടെ ലക്ഷണങ്ങളാണ്.

രോഗം ബാധിച്ച ശിശുക്കളിൽ ഏകദേശം 90% (അതായത് 1 വയസ്സിന് താഴെയുള്ള കുട്ടികൾ) പേർക്കും വിട്ടുമാറാത്ത അണുബാധ ഉണ്ടാകും. കുട്ടിയ്ക്ക് പ്രായം കൂടിവരുമ്പോൾ അപകടസാദ്ധ്യത കുറയുന്നു. 1 വയസ്സിനും 5 വയസ്സിനും ഇടയിൽ പ്രായമുള്ള ഏകദേശം 25%-50% കുട്ടികളിലും വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് ബി രൂപപ്പെടാറുണ്ട്.

വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് ബി കരൾ തകരാറുകൾ, സിറോസിസ്, കരൾ അർബുദം എന്നിവയ്ക്കും മരണത്തിന് പോലും കാരണമാകാറുണ്ട്.

എന്റെ നവജാതശിശുവിന് ഹെപ്പറ്റൈറ്റിസ് ബി-യിൽ നിന്ന് സംരക്ഷണം നൽകുന്നതിനുള്ള വഴികൾ എന്തൊക്കെയാണ്?

സിഡിസി-യുടെ അഭിപ്രായത്തിൽ, പ്രതിരോധ കുത്തിവെപ്പ് എടുക്കുക എന്നതാണ് ഹെപ്പറ്റൈറ്റിസ് ബി തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം. പൂർണ്ണമായ സംരക്ഷണത്തിനായി കുത്തിവയ്പ്പുകളുടെ ഒരു ശ്രേണി പൂർത്തിയാക്കേണ്ടതുണ്ട്. 21 ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക.

തിരിച്ചു പോകുക
രോഗപ്രതിരോധ കുത്തിവെപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉൾപ്പെടെ, ഈ രോഗങ്ങളെ എങ്ങനെ തടയാം എന്നതിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾക്കായി ദയവായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.