challange
challange
challange

കുട്ടികളിൽ അണുബാധയുടെ സാധ്യത വർദ്ധിപ്പിക്കുമെന്നതിനാൽ രോഗപ്രതിരോധ കുത്തിവെപ്പ് അഥവാ വാക്സിനേഷൻ ഒരിക്കലും വൈകാൻ പാടില്ലെന്നാണ് ശിശുരോഗവിദഗ്ദ്ധർ വിശ്വസിക്കുന്നത്. സംഭവ്യമായ ഗുരുതരമായ രോഗങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിന് യഥാസമയമുളള രോഗപ്രതിരോധ കുത്തിവെപ്പ് അത്യന്താപേക്ഷിതമാണ്.

കുത്തിവെപ്പ് ഒരിക്കലും മുടക്കരുത്.

അങ്ങനെ നമുക്ക് രോഗങ്ങളെ പൂട്ടിയിടാം, അല്ലാതെ കുട്ടിക്കാലത്തെയല്ല.

18 വയസ്സ് വരെ ശുപാർശ ചെയ്യപ്പെടുന്ന* വാക്സിനുകളുടെ ഒരു പട്ടിക കാണുന്നതിന് ചുവടെയുള്ള ശീർഷകങ്ങളിൽ ക്ലിക്ക് ചെയ്യുക.

ഡൗൺലോഡ്

കോവിഡ്-19 മഹാമാരിയുടെ ഈ സമയത്ത് നിങ്ങളുടെ കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പ് മുടങ്ങിയതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടോ?

നിങ്ങളുടെ ചോദ്യങ്ങൾക്ക് ചുവടെ ഉത്തരം നേടുക

1.എന്റെ കുട്ടിയുടെ ഒരു വാക്സിൻ മുടങ്ങിപ്പോയോ എന്ന് എനിക്ക് ഉറപ്പില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്? കൂടുതൽ വായിക്കാം.
 • ഗുരുതരവും മാരകവുമായ രോഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന മാർഗ്ഗമാണ് യഥാസമയം കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുകയെന്നുളളത്. ശുപാർശ ചെയ്യപ്പെടുന്ന പ്രതിരോധ കുത്തിവെപ്പ് ആസൂത്രിത ക്രമം അനുസരിച്ച് കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ശുപാർശ ചെയ്യുന്നു
 • കുട്ടികൾക്ക് രോഗ പ്രതിരോധ കുത്തിവെപ്പ് നൽകാതിരിക്കുകയോ അല്ലെങ്കിൽ പ്രതിരോധ കുത്തിവെപ്പ് വൈകുകയോ ചെയ്യുമ്പോൾ, പ്രതിരോധ കുത്തിവെപ്പിലൂടെ അനായാസം തടയാവുന്ന ഗുരുതര രോഗങ്ങൾക്കെതിരെ അവർക്ക് സംരക്ഷണം ലഭിക്കാതെ പോകുന്നു.
 • നിങ്ങളുടെ കുട്ടിയുടെ വയസ്സിന്റെ അടിസ്ഥാനത്തിൽ നിർണ്ണയിച്ചിട്ടുളള വാക്സിനുകളുടെ പേരുകൾ നൽകിയിട്ടുളള നിങ്ങളുടെ കുട്ടിയുടെ വാക്സിനേഷൻ കാർഡ് ഇന്ന് തന്നെ പരിശോധിക്കുക. മുടങ്ങിയ അല്ലെങ്കിൽ എടുക്കുന്നതിന് സമയമായിക്കഴിഞ്ഞ പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക
2.കോവിഡ്-19 മഹാമാരിയുടെ ഈ സമയത്ത്, മുടങ്ങിയ അല്ലെങ്കിൽ എടുക്കുന്നതിന് സമയമായിക്കഴിഞ്ഞ പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച ലഭ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ എന്തൊക്കെയാണ്? കൂടുതൽ വായിക്കാം.
 • ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയുഎച്ച്ഒ) ആഗോള മാർഗ്ഗനിർദ്ദേശങ്ങൾ: രോഗപ്രതിരോധം അത്യന്താപേക്ഷിത ആരോഗ്യ സേവനമാണ്. രോഗപ്രതിരോധ സേവനങ്ങളിൽ തടസ്സമുണ്ടാകുന്നത്, അത് ഹ്രസ്വകാലത്തേക്കാണെങ്കിൽ പോലും, രോഗം ബാധിക്കുന്നതിന് സാധ്യതയുള്ള വ്യക്തികളുടെ എണ്ണം വർദ്ധിപ്പിക്കുകയും അതിവേഗം സംക്രമിക്കുന്നതിന്/പൊട്ടിപ്പുറപ്പെടുന്നതിന് കഴിവുളളതും, വാക്സിനു തടയാൻ കഴിയുന്നതുമായ രോഗങ്ങളുടെ (വിപിഡി-കൾ) അപകടസാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
 • ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) നൽകുന്ന ഇന്ത്യൻ മാർഗ്ഗനിർദ്ദേശങ്ങൾ: സാംക്രമിക രോഗങ്ങളുടെ തടയലും (പ്രതിരോധശക്തി സൃഷ്ടിക്കൽ പ്രക്രിയ ഉൾപ്പടെ) നിയന്ത്രണവും ഒരു ''അവശ്യ വൈദ്യപര സേവനം'' ആയി കണക്കാക്കപ്പെടുന്നു. ''പ്രതിരോധശക്തി സൃഷ്ടിക്കൽ പ്രക്രിയ ഒരു പ്രധാന ആരോഗ്യ സേവനമാണ്''. സാംക്രമിക രോഗങ്ങൾ തടയുന്നതിനായി ഇതിന് പ്രഥമഗണന നൽകുകയും കോവിഡ്-19 മഹാമാരിയുടെ ഈ സമയത്ത് എവിടെയൊക്കെ സാധ്യമാണോ അവിടെയെല്ലാം, തുടർച്ചയായി അത് നടത്തുന്നതിനുളള നടപടികൾ സ്വീകരിക്കുകയും വേണം. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ആരോഗ്യമുളള ഒരു കുട്ടിക്ക് രോഗപ്രതിരോധ കുത്തിവെപ്പ് നൽകുന്നതിൽ എന്തെങ്കിലും അപകടസാദ്ധ്യതയുളളതായി ഒരു തെളിവുമില്ല.
3.ഈ സമയത്ത് രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ/പ്രത്യേക ശ്രദ്ധ എന്തൊക്കെയാണ്?കൂടുതൽ വായിക്കാം.
 • രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനായി കൂടിക്കാഴ്ചയ്ക്കായി അവസരം മുൻകൂട്ടി നേടിയതിന് ശേഷം മാത്രമേ നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സന്ദർശിക്കാവൂ.
 • ഇടയ്ക്കിടെ ആൽക്കഹോൾ അടിസ്ഥാനമാക്കി തയ്യാർ ചെയ്തിട്ടുളള സാനിറ്റൈസർ ഉപയോഗിക്കുക
 • നവജാത ശിശുക്കൾ ഒഴികെ, മറ്റുളള എല്ലാ പരിപാലകരും കുട്ടികളും മാസ്ക് ധരിക്കേണ്ടതാണ്
 • എല്ലായ്പ്പോഴും സാമൂഹിക അകലം പാലിക്കുക. ഏതെങ്കിലുമൊരു പ്രതലത്തിൽ സ്പർശിക്കുന്നത് കഴിയുന്നിടത്തോളം ഒഴിവാക്കുക.
 • കളിപ്പാട്ടങ്ങൾ/വ്യക്തിഗത വസ്തുക്കൾ ഒപ്പം കൊണ്ടു പോകരുത്; വാതിൽപ്പിടിയിൽ സ്പർശിക്കുന്നത് ഒഴിവാക്കുക.
 • ഡിജിറ്റൽ പേയ്മെന്റുകൾക്ക് മുൻഗണന നൽകണം.
 • മുതിർന്ന പൗരന്മാർ (60 വയസ്സിനു മുകളിൽ) കുത്തിവെപ്പ് എടുക്കുന്നതിനുളള ശിശുവിനെ അനുഗമിക്കരുത് .
 • സ്റ്റാഫിന്റെ ഉപദേശങ്ങൾ അനുസരിച്ച് വാക്സിനേഷൻ ക്ലിനിക്കിൽ പ്രവേശിക്കുകയും പുറത്തുകടക്കുകയും പെരുമാറുകയും ചെയ്യുക.
4.കോവിഡ്-19 ബാധിക്കുന്നതിനുളള അപകടസാദ്ധ്യത വർദ്ധിപ്പിക്കുമെന്നതിനാൽ എന്റെ കുട്ടിയെ രോഗപ്രതിരോധ കുത്തിവെപ്പിനായി വീടിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് എനിക്ക് ആശങ്കയുണ്ട്? കൂടുതൽ വായിക്കാം
 • അവശ്യ ഉൽപ്പന്നങ്ങളും (പാൽ, മരുന്നുകൾ മുതലായവ) സേവനങ്ങളും (ബാങ്കിംഗ്, ആരോഗ്യ ശുശ്രൂഷ മുതലായവ) ലഭ്യമാക്കാനായി പുറത്തേക്ക് പോകുന്നതും കോവിഡ്-19 ബാധിക്കാനുള്ള സാധ്യത വവർദ്ധിപ്പിക്കുന്നുണ്ട്. എന്നാൽ ആവശ്യമായ മുൻകരുതലുകൾ എടുത്ത് അപകടസാദ്ധ്യത കുറയ്ക്കാൻ നാം ശ്രമിക്കുന്നു
 • അതേ പോലെ, പ്രതിരോധ കുത്തിവെപ്പ് ഒരു അത്യന്താപേക്ഷിത വൈദ്യ സേവനമാണ്. ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നത് നിങ്ങൾക്കും നിങ്ങളുടെ കുട്ടിക്കും അണുബാധയുടെ അപകടസാദ്ധ്യത കുറയ്ക്കും
 • നേരെ മറിച്ച്, കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാതിരിക്കുകയോ അല്ലെങ്കിൽ കുത്തിവെപ്പ് വൈകിപ്പിക്കുകയോ ചെയ്യുമ്പോൾ, പ്രതിരോധ കുത്തിവെപ്പിലൂടെ തടയാവുന്ന ഗുരുതര രോഗങ്ങൾക്കെതിരെ അവർക്ക് സംരക്ഷണം ലഭിക്കാതെ പോകുന്നു.
 • നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധന്റെ ഉപദേശപ്രകാരം പ്രതിരോധ കുത്തിവെപ്പിന്റെ ശുപാർശിത ആസൂത്രിത ക്രമം പിന്തുടരുന്നത് ബുദ്ധിപൂർണ്ണമായ ഒരു തീരുമാനമായിരിക്കും.
5.എന്റെ കുട്ടിയുടെ പ്രതിരോധ കുത്തിവെപ്പിന് അനുവദനീയമായ കാലതാമസം എന്താണ്? കൂടുതലായി വായിച്ചറിയൂ.

കുട്ടിയുടെ പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച് നിങ്ങൾക്ക് ഏറ്റവും മികച്ച മാർഗ്ഗനിർദ്ദേശപരമായ പിന്തുണ നൽകാൻ കഴിയുക നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനാണ്. ഇന്ന് തന്നെ നിങ്ങളുടെ കുട്ടിയുടെ വാക്സിനേഷൻ കാർഡ് പരിശോധിക്കുകയും കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുകയും ചെയ്യുക.

ജീവൻ അപകടത്തിലാക്കിയേക്കാവുന്ന 20-തിലധികം രോഗങ്ങൾ പ്രതിരോധ കുത്തിവെപ്പിലൂടെ തടയുന്നതിന് കഴിയും.

രോഗപ്രതിരോധ കുത്തിവെപ്പിലൂടെ തടയാൻ കഴിയുന്ന മിക്ക രോഗങ്ങളും പല രാജ്യങ്ങളിലും വളരെ താഴ്ന്ന നിലയിലേക്ക് കുറയ്ക്കാൻ ഈ കുത്തിവെപ്പുകൾ നമ്മളെ പ്രാപ്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ആളുകൾ അവരെ സംബന്ധിച്ചിടത്തോളം പ്രധാനമായ വാക്സിനുകൾ എടുക്കുന്നത് നിർത്തിയാൽ, വാക്സിനിലൂടെ തടയാൻകഴിയുന്ന ചില രോഗങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടുന്നത് നമ്മൾ കാണാൻ ഇടയായേക്കാം.

വാക്സിനുകൾ ഇനിപ്പറയുന്നവയ്ക്ക് സഹായിച്ചിട്ടുണ്ട്:

 • വസൂരി നിർമ്മാർജ്ജനം ചെയ്യുക
 • പോളിയോ ഏറെക്കുറെ നിർമാർജ്ജനം ചെയ്യുക
 • ലോകമെമ്പാടും 2000-ത്തിനും 2018-നും ഇടയിൽ അഞ്ചാംപനി മൂലമുളള മരണനിരക്ക് 73%-ത്തോളം കുറയ്ക്കുക
 • 2000-2018 കാലയളവിൽ റുബെല്ല കേസുകൾ 97%-ത്തോളം കുറയ്ക്കുക

വാക്സിനുകൾ ഇനിപ്പറയുന്ന വിധത്തിലും സമൂഹത്തെ സഹായിക്കുന്നുണ്ട്:

 • വ്യക്തികൾ - മുൻകാല ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളിൽ മരണം സംഭവിക്കുന്നതിന് ഒരു സാധാരണ കാരണമായവയും വാക്സിൻ മുഖേന തടയാൻ കഴിയുന്നതുമായ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് സഹായിക്കുന്നതിലൂടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താൻ രോഗപ്രതിരോധ കുത്തിവെപ്പുകൾ സഹായിക്കും.
 • സമുദായങ്ങൾ - വാക്സിൻ മുഖേന തടയാൻ കഴിയുന്നതുമായ രോഗങ്ങൾ സമുദായങ്ങൾക്കിടയിൽ വ്യാപിക്കുന്നത് കുറയ്ക്കാൻ പ്രതിരോധ കുത്തിവെപ്പ് സഹായിക്കും.
 • സമ്പദ് വ്യവസ്ഥകൾ - പഠനങ്ങൾ സൂചിപ്പിക്കുന്നത് പ്രതിരോധ കുത്തിവെപ്പിന് സാമ്പത്തിക വളർച്ച, ഉൽപാദനക്ഷമത, തൊഴിൽ ശക്തി പങ്കാളിത്തം എന്നിവയിൽ ഗുണപ്രദമായ യത്നങ്ങൾക്ക് കാരണമാകാമെന്നാണ്.
*ആഗോള തലത്തിൽ മീസിൽസ് മരണങ്ങൾ 2000-ൽ 5,36,000 ആയിരുന്നത് 73% കുറഞ്ഞ് 2018-ൽ 1,42,000 ആയി കുറഞ്ഞു.
** റിപ്പോർട്ട് ചെയ്യപ്പെട്ട റുബെല്ല കേസുകൾ 2000-ത്തിൽ 102 രാജ്യങ്ങളിലെ 6,70,894 കേസുകളിൽ നിന്ന് 97% കുറഞ്ഞ് 2018-ൽ 151 രാജ്യങ്ങളിൽ 14,621 കേസുകളായി കുറഞ്ഞു.


മുടങ്ങിയ അല്ലെങ്കിൽ എടുക്കുന്നതിന് സമയമായിക്കഴിഞ്ഞ പ്രതിരോധ കുത്തിവെപ്പിനായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.


Share On
മുകളിലേക്ക് പോകുക

* Adapted from Advisory committee of vaccination & immunization practices, 2018-19 recommendations by Indian Academy of Pediatrics
Disclaimer: Information appearing in this material is for general awareness only and does not constitute medical advice.
The above vaccination list is not comprehensive and you may be advised additional vaccination based on your medical condition.
Please consult your Pediatrician for more information, question or concern you may have regarding your condition.
Issued in public interest by GlaxoSmithKline Pharmaceuticals Limited. Dr. Annie Besant Road, Worli, Mumbai 400 030, India.